
കളമശേരി: ഓലിപ്പറമ്പിൽ ഒ.ആർ. തങ്കപ്പൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇടപ്പള്ളി ശ്മശാനത്തിൽ. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്നു. പിളർപ്പിനുശേഷം സി.പി.എമ്മിൽ ഉറച്ചുനിന്നു. എസ്.എൻ.ഡി.പി യോഗം പ്രവർത്തകനായിരുന്നു. സി.പി.എം കളമശേരി ലോക്കൽ സെക്രട്ടറി, കളമശേരി പഞ്ചായത്ത് അംഗം, എ.കെ.ജി ഗ്രന്ഥശാലാ സ്ഥാപകൻ, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര. മക്കൾ; ദീപക് തങ്കൻ (ഡോർടെക് ട്രേഡിംഗ് എം.ഡി), ബിന്ദു തങ്കൻ, അഡ്വ. ദീപു തങ്കൻ, അഡ്വ. ബിനു തങ്കൻ, ദിനു തങ്കൻ (ബിസിനസ്). മരുമക്കൾ: അമിത, ഷാജി (ബിസിനസ്), അഡ്വ. ദീപ, അനിൽ (ബിസിനസ്), രമിത (അദ്ധ്യാപിക).