പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ.കെ.കെ കർണ്ണന് നേരെ ചൊവ്വാഴ്ച വൈകിട്ട് വായ്ക്കരയിൽനടന്ന വധശ്രമത്തിനെതിരെ വ്യാപക പ്രതിഷേധം. യൂണിയൻ പോഷക സംഘടനകളുടേയും, ഏകോപന നേതൃസമിതിയുടേയും ശാഖാ ഭാരവാഹികളുടേയും സംയുക്ത യോഗം പ്രതിഷേധം രേഖപ്പെടുത്തി. പെരുമ്പാവൂരിലെ യൂണിയൻ ആസ്ഥാനത്തു നടന്ന പ്രതിഷേധജ്വാലയിൽ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കൺവീനർ സജിത് നാരായൺ അദ്ധ്യക്ഷത വഹിച്ചു. മുൻ യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.എൻ ഗോപാലകൃഷ്ണൻ, മുൻ യൂണിയൻ വൈസ് പ്രസിഡന്റ് കെ. എൻ സുകുമാരൻ, ബോർഡ് മെമ്പർ ജയൻ പാറപ്പുറം, കൗൺസിലർമാർ ജയൻ എൻ ശങ്കരൻ, വനിതാ സംഘം പ്രസിഡന്റ് ജയഗോപാലകൃഷ്ണൻസെക്രട്ടറി ഇന്ദിര ശശി യൂത്ത് മൂവ്‌മെന്റ് ചെയർമാൻ സജാദ് രാജൻ, സൈബർ സേന ചെയർമാൻ മോഹൻകുമാർ ,വൈസ് ചെയർമാൻ വിജി പ്രതീഷ്, കൺവീനർ എൻ ആർ ബിനോയ് ജോയിന്റ് കൺവീനർ വേലു വി.എസ് തുടങ്ങിയവർ സംസാരിച്ചു.