
കോലഞ്ചേരി: ഹോട്ടലുകളിൽ ചായ തരുന്നയാൾ കപ്പ് തിന്ന് വേണം ചായ കുടി എന്ന് പറഞ്ഞാൽ ഒന്നും തോന്നരുത്. കാരണം, ഐസ്‌ക്രീമിന്റെ കോൺ പോലെ തിന്നാവുന്ന ചായക്കപ്പുകൾ കടൽ കടന്ന് ഇവിടെയും എത്തിക്കഴിഞ്ഞു! ചായ കുടിക്കുന്നതിനിടെ ബിസ്കറ്റ് കടിക്കും പോലെ കപ്പ് കടിച്ചുകൊണ്ടേയിരിക്കാം.ചായകുടി കഴിയുമ്പോൾ മാലിന്യമായി മാറാൻ കപ്പ് അവശേഷിക്കുകയുമില്ല. കേക്കിന്റെ രുചിയുള്ള കപ്പാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്. ചായ്ക്ക് 20 രൂപയും കപ്പിന് 12 രൂപയുമാണു വില. ഭക്ഷ്യ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന എൽ ആൻഡ് എം ഫ്രൂട്‌സ് പ്രൊഡക്ട്‌സ് കമ്പനിയാണ് ബിസ്കറ്റ് ടീ കപ്പ് എത്തിച്ചിരിക്കുന്നത്. ഇവരുടെ വില്പന കൗണ്ടറുകൾക്കൊപ്പം മറ്റു പ്രധാന വിപണികളിലും ലഭിക്കുന്നുണ്ട്.