 
ആലുവ: സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ വിളംബരം ചെയ്ത് എൽ.ഡി.എഫ് കടുങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ വിളംബരം സി.പി.എം ലോക്കൽ സെക്രട്ടറി ടി.കെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി ടി.ഇ. ഇസ്മയിൽ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ പി.കെ. തിലകൻ, രത്നമ്മ സുരേഷ്, സി.ജി. വേണു എന്നിവർ സംസാരിച്ചു.