 
പെരുമ്പാവൂർ: 4,5,6 തീയതികളിൽ കേരളത്തിന്റെ തെക്കൻ ജില്ലകളിലൂടെ വീശി അടിക്കുന്ന ബുറേവി ചുഴലിക്കാറ്റിനെ തുടർന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട് നൽകിയിരിക്കുന്ന സാഹചര്യത്തിൽ കേരള ഫയർ ആൻഡ് റെസ്‌ക്യൂ സർവീസ് അടിയന്തിര സഹാചര്യം നേരിടുന്നതിന് സജ്ജമായതായി ബന്ധപ്പെട്ടവർ അറിയിച്ചു. ഫയർ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങൾക്കു പുറമെ 50 ഓളം പരിശീലനം നേടിയ സിവിൽ ഡിഫൻസ് സേനാഗങ്ങൾ പെരുമ്പാവൂർ അഗ്‌നി രക്ഷാനിലയത്തിന്റെ കീഴിലുണ്ട് . ഏത് അടിയന്തിര സാഹചര്യത്തിലും പൊതു ജനങ്ങൾക്കു സേനയുടെ സഹായം അഭ്യർത്ഥിക്കാവുന്നതാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.