പറവൂർ: പറവൂർ നഗരത്തിന്റെ സമഗ്ര വികസനവുമായി അമ്പത്തിയൊന്ന് ഇനകർമ്മ പരിപാടി പ്രഖ്യാപിച്ച് എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. അഴിമതി രഹിതവും സുതാര്യവുമായ ജനസൗഹൃദ ഭരണം ഉറപ്പു നൽകുന്ന പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനങ്ങൾ. സമ്പൂർണ പാർപ്പിട പദ്ധതി, കൊച്ചി മെട്രോ പറവൂരിലേക്ക് ബന്ധിപ്പിക്കും, എസ്‍.സി- എസ്.ടി വ്യവസായ പാർക്ക്, പ്രൊഫഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കും, ആധുനിക സൗകര്യങ്ങങളോടെയുള്ള നഗരസഭ സമുച്ചയം, ഓരോ നഗരവാസിക്കും ഇൻഷുറൻസ് പരിരക്ഷ, സമഗ്ര മാലിന്യ സംസ്കരണ പദ്ധതിയും ആധുനിക മാലിന്യ സംസ്കരണ പ്ലാന്റും, പറവൂരിനെ ഗ്രീൻ ടച്ച് നഗരസഭയാക്കും, ഗെയിൽ പദ്ധതിയിലൂടെ നഗരത്തിൽ പാചകവാതക ലഭ്യത ഉറപ്പാക്കും, താലൂക്ക് ആശുപത്രിക്കു സമഗ്രമായ മാസ്റ്റർ പ്ലാൻ, പ്രധാന കവലകളുടെ വികസനം, മനോഹരമായ പൊതുശ്മശാനം, റെസിഡൻസ് അസോസിയേഷനുകൾക്ക് നഗരസഭയുടെ പരിരക്ഷ, കുടുംബശ്രീ പ്രവർത്തകർക്ക് പ്രത്യേക സഹായം, അംഗൻവാടികൾ ഹൈട്ടെക്ക് നിലവാരം, ആധുനിക സൗകര്യങ്ങളോടെ മുനിസിപ്പൽ സ്റ്റേഡിയം, സിറ്റി കൺവൻഷൻ സെന്റർ, പകൽവീടും റസിഡന്റ്ഷ്യൽ ബഡ്സ് സ്കൂളും, ടൗൺ മൊബിലിറ്റി ക്ലബ്, നഗരത്തിൽ സമഗ്രമായ ഡ്രൈനേജ് പദ്ധതി, മാർക്കറ്റ് വികസനം, പറവൂരിനെ സമ്പൂർണ സൗരോർജ നഗരമാക്കും, അംബേദ്കർ പാർക്കിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും, എല്ലാ വാർഡുകളിലും ജനസേവന കേന്ദ്രങ്ങൾ, എമർജൻസി റെസ്പോൺസ് ടീം ഒരുക്കും, സ്ത്രീകളുടെ തൊഴിൽ സംരംഭത്തിന് നാല് ശതമാനം പലിശയിൽ വായ്പ, സൗജന്യ വൈഫൈ സേവനം, കൈത്തറി മേഖലയുടെ വളർച്ചയും കൂടുതൽ തൊഴിലവസരങ്ങൾ എന്നിവയാണ്. പത്രസമ്മേളനത്തിൽ എൽ.ഡി.എഫ് നേതാക്കളായ ടി.ആർ. ബോസ്, എസ്. ശ്രീകുമാരി, കെ.എ. വിദ്യാനന്ദൻ, എൻ.എസ്. അനിൽകുമാർ, കെ. സുധാകരൻ പിള്ള, സി.പി. ജയൻ, കെ.എ. സാദത്ത് എന്നിവർ പങ്കെടുത്തു.