 
വൈപ്പിൻ: എടവനക്കാട് എച്ച്.ഐ.എച്ച്.എസ് ഹയർസെക്കൻഡറി സ്‌കൂളിൽ ലോക അഭിഭാഷക ദിനം ആചരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ അഭിഭാഷകരുടെ വീട്ടിലെത്തി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഹെഡ് മാസ്റ്റർ വി കെ നിസാർ , സ്‌കൂൾ മാനേജർ എൻ കെ അയൂബ് എന്നിവർ സമസാരിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് അദ്ധ്യാപകരായ അഗസ്റ്റിൻ നോബി , സാജിത കെ എ , ആഗി തോമസ്, ഷെഫിക്കത്ത് ഇ എം, സജന കെ എച്ച് എന്നിവർ നേതൃത്വം നൽകി.