 
വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി എസ്. ശർമ്മ എം.എൽ.എ നടത്തുന്ന പര്യടനം ചെറായി ബീച്ചിൽ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഒ.ജെ. ആന്റണി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.വി. എബ്രഹാം, സി.പി.എം ഏരിയാ സെക്രട്ടറി വി.വി. പുഷ്‌കരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.സി. ശിവദാസ് എന്നിവർ പ്രസംഗിച്ചു. ഒരു വാർഡിൽ ഒരിടത്താണ് പ്രചരണയോഗം. യോഗങ്ങളിൽ പി.വി. ലൂയിസ്, പി.ബി. സജീവൻ, അഡ്വ. ഡെന്നിസൻ കോമത്ത്, കെ.ആർ. ഗോപി, ഒ.കെ. കൃഷ്ണകുമാർ, കെ.കെ. വേലായുധൻ എന്നിവർ പ്രസംഗിച്ചു.