കൊച്ചി: കൊച്ചി കോർപ്പറേഷനിൽ മത്സരിക്കുന്ന വി. ഫോർ കൊച്ചിക്ക് ദുബായിൽ നിന്ന് അഭിവാദ്യം. വി. ഫോർ കൊച്ചി യു.എ.ഇ ഘടകമാണ്

അൽ മംസാർ ബീച്ചിൽ യോഗം ചേർന്ന് വിജയം നേർന്നത്.
യു.എ.ഇയുടെ വികസന കാഴ്ചപ്പാടുകൾ കൊച്ചിയുടെ വികസനത്തിൽ മാതൃകയാക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജോസഫ് കുരിശിങ്കൽ പറഞ്ഞു.

വി. ഫോർ കൊച്ചി ഗ്ളോബൽ കോ ഓർഡിനേറ്റർമാരായ സനിൽ വേലശേരി, സജീവ് ജോർജ് പാപ്പി, അനീഷ് ആന്റണി എന്നിവർ പ്രസംഗിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രഖാപിച്ചു.