കൊച്ചി: സാങ്കേതികരംഗത്ത് വൻ കുതിച്ചുചാട്ടം സംഭവിക്കുന്നതോടെ സാധാരണ ജീവിതങ്ങളിലെല്ലാം മാറ്റം പ്രതിഫലിക്കുമെന്ന് കെ.സി.പി ലിമിറ്റഡ് പ്രസിഡന്റ് ഡോ. എ.വി. ശിവരാമപ്രസാദ് പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ ലീഡർ ടോക്‌സ് സീരിസിൽ 'വ്യവസായത്തിന്റെയും ജനങ്ങളുടെ പരിപാലനത്തിന്റേയും ഭാവി' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ. നായർ, സെക്രട്ടറി ജോമോൻ കെ. ജോർജ് എന്നിവർ പ്രസംഗിച്ചു. കെ.എം.എ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ജോജോ ജേക്കബിനെ തിരഞ്ഞെടുത്തു.