കോലഞ്ചേരി: ജില്ലാ പഞ്ചായത്ത് കോലഞ്ചേരി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയലക്ഷ്മി ശശിയുടെ പ്രചാരണ ജാഥ ആരംഭിച്ചു. വളയൻചിറങ്ങരയിൽ സി.പി.എം ജില്ലാ സെക്രട്ടേറിയ​റ്റംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എം. ഹർഷൻ അദ്ധ്യക്ഷനായി. അഡ്വ. കെ.എസ്. അരുൺകുമാർ, എം.പി.വർഗീസ്, വി.കെ. അജിതൻ, എം.എസ്. ഹരികുമാർ എന്നിവർ സംസാരിച്ചു. 38 കേന്ദ്രങ്ങളിൽ പര്യടനം നടത്തി ഐരാപുരം പഞ്ചായത്ത് ജംഗ്ഷനിൽ സമാപിച്ചു. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ ഷിജി അനിൽ, പി കെ രമേശ് എന്നിവർ നേതൃത്വം നൽകി.