പുത്തൻകുരിശ്: എൽ.ഡി.എഫ് പുത്തൻകുരിശ് ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ഷിജി അജയന്റെ പ്രചാരണജാഥ പര്യടനം തുടരുന്നു. പുത്തൻകുരിശ് പഞ്ചായത്തിലെ വരിക്കോലിയിൽ സി.പി.എം ജില്ലാ കമ്മി​റ്റിഅംഗം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്തു. എം.എ. വേണു അദ്ധ്യക്ഷനായി. 36 കേന്ദ്രങ്ങളിൽ പര്യടനം നടത്തി പുലിയാമ്പിള്ളിമുകളിൽ സമാപിച്ചു. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർത്ഥികളായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, അമ്പിളി ഷിബു എന്നിവർ നേതൃത്വം നൽകി.