 
കൊച്ചി: ആയിരക്കണക്കിന് കോടി രൂപയുടെ കമ്മിഷൻ നഷ്ടപ്പെടുന്ന ഇടനിലക്കാരുടെ വേവലാതിയാണ് കർഷക സമരത്തിന്റെ പേരിൽ നടക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം എം.പി പറഞ്ഞു. മുളന്തുരുത്തിയിൽ എൽ.ഡി.എ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എവിടെയും വിൽക്കാമെന്ന വ്യവസ്ഥ കർഷകദ്രോഹമല്ല. പുതിയൊരു രാഷ്ട്രീയ സംസ്ക്കാരമാണ് നരേന്ദ്രമോദി സർക്കാരിന്റെ ഭരണ നടപടികൾ. 13 ലക്ഷം കോടി രൂപയാണ് ജൻധൻ അക്കൗണ്ട് വഴി നേരിട്ട് ജനങ്ങളിലെത്തിതിയത്. ഒരു അഴിമതി ആരോപണം പോലും ഉന്നയിക്കാൻ കഴിയാത്ത ഭരണമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ നടക്കുന്നതെന്ന് കണ്ണന്താനം പറഞ്ഞു.