തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. അഡ്വ. എം.സ്വരാജ് എം.എൽ.എ എൽ.ഡി.എഫ് പഞ്ചയത്ത് കമ്മറ്റി സെക്രട്ടറി ടി.കെ ഭാസുര ദേവിക്ക് പത്രിക നൽകി പ്രകാശനം നിർവഹിച്ചു.
കെ.ആർ റെനീഷ് അദ്ധ്യക്ഷനായിരുന്നു. ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥി അനിത, ബ്ലോക്ക് പഞ്ചായത്ത് ആമേട ഡിവിഷൻ സ്ഥാനാർത്ഥി പി.കെ സുബ്രഹ്മണ്യൻ, എൽ.ഡി.എഫ് നേതാക്കളായ എം.എൽ സുരേഷ്, എൻ.എൻ സോമരാജൻ എന്നിവർ സംസാരിച്ചു.