
മൂവാറ്റുപുഴ: ആവോലി ജില്ലാ ഡിവിഷൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി അഡ്വ. ജെയിംസ് മാനുവൽ കുരുവിത്തടത്തിന്റെ പാലക്കുഴ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ സ്വീകരണ പരിപാടി പാലക്കുഴയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്ക്കറിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 36 ഓളം കേന്ദ്രങ്ങളിൽ പര്യടനം നടത്തിയ സ്ഥാനാർത്ഥിയെ ബഹുജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വീകരിച്ചു. വിവിധ സ്വീകരണകേന്ദ്രങ്ങളിൽ അഡ്വ. പോൾ ജോസഫ്, ബേബി പുത്തൻപുരക്കൻ, കൂത്താട്ടുകുളം സി.പി.എം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ് എന്നിവർ സംസാരിച്ചു.