fireforce
ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ മുന്നോരുക്കങ്ങളുമായി തൃപ്പൂണിത്തുറ ഫയർ ആൻ്റ് റെസ്ക്യൂവും തൃപൂണിത്തുറ സിവിൽ ഡിഫൻസ് വാളണ്ടിയർമാരും.

തൃപ്പൂണിത്തുറ:ബുറേവി ചുഴലിക്കാറ്റിനെ നേരിടാൻ മുന്നോരുക്കങ്ങളുമായി തൃപ്പൂണിത്തുറ ഫയർ ആൻ്റ് റെസ്ക്യൂവും തൃപ്പൂണിത്തുറ സിവിൽ ഡിഫൻസ് വാളണ്ടിയർമാരും. തൃപ്പൂണിത്തുറ, മുളന്തുരുത്തി, ഉദയംപേരൂർ, ആമ്പല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പുണ്ടായതിനെത്തുടർന്നാണ് ഒരുക്കങ്ങൾ.

ഇന്നലെ സിവിൽ ഡിഫൻസ് വളന്റിയർമാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തി സ്റ്റേഷൻ ഓഫിസർ കെ.ഷാജിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനവും നിർദ്ദേശങ്ങളും നൽകി. ഓഫിസർമാരായ ഓമനകുട്ടൻ,വിനു ,സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ സ്റ്റാർവിൻ കെ.എൽ വിനോദ് കുമാർ, സൂര്യ എന്നിവർപങ്കെടുത്തു.