മൂവാറ്റുപുഴ: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികളുടെ സംഗമം നാളെ (ശനി) വൈകിട്ട് 6ന് റാക്കാട് പള്ളിത്താഴത്ത് എൻ.ഡി.എ കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തു. എൻ.ഡി.എ മൂവാറ്റുപുഴ മണ്ഡലം ചെയർമാൻ വി.സി.ഷാബു അദ്ധ്യക്ഷത വഹിക്കും. കൺവീനർ ഷൈൻ.കെ കൃഷ്ണൻ സ്വാഗതം പറയും. ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അനിരുദ്ധ് കാർത്തികേയൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ്, ബി..ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി തങ്കക്കുട്ടൻ, അരുൺ മോഹൻ, പി.എൻ.പ്രഭ, നിർമ്മല ചന്ദ്രൻ, ശശിധരൻ എന്നിവർ പ്രസംഗിക്കും.