
കൊച്ചി: സോളാർ ലൈംഗിക പീഡനക്കേസിൽ പരാതിക്കാരി എറണാകുളം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകി. മുൻമന്ത്രി എ.പി. അനിൽകുമാർ എറണാകുളത്തെ ഹോട്ടലിൽവച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് മൊഴിനൽകിയത്. അതേസമയം ഉമ്മൻചാണ്ടിയുമായി പരസ്യസംവാദത്തിന് തയ്യാറാണെണ് പരാതിക്കാരി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. തന്നെചൂഷണം ചെയ്തിട്ടില്ലെന്ന് ഉമ്മൻചാണ്ടിക്ക് മനഃസാക്ഷിയുടെ കോടതിയിൽ പറയാനാകുമോ. എ.പി. അനിൽകുമാർ, കെ.സി. വേണുഗോപാൽ, എ.പി. അബ്ദുള്ളക്കുട്ടി എന്നിവർക്ക് എതിരായ പരാതിയിലും മൊഴിയിലും ഉറച്ചുനിൽക്കുന്നു. ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ രാഷ്ട്രീയനാടകമാണെന്നും അവർ പറഞ്ഞു.