കുറുപ്പംപടി : അശമന്നൂർ ഗ്രാമപഞ്ചായത്തിലെ ഏക്കുന്നം എട്ടാം വാർഡിൽ ഇക്കുറി തീപാറും പോരാട്ടമാണ് നടക്കുന്നത്. നേർക്കുനേർ മൂന്നല്ല, ഏഴു പോരാണ് ഏറ്റുമുട്ടുന്നത്. ഇതോടെ എട്ടാം വാർഡ് ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിൽ എറ്റവും വാശിയേറിയ മത്സരം നടക്കുന്നതും ഇതേ വാർഡിലാണ്. ഇടത് വലത് മുന്നണികളെ മാറിമാറി പിന്തുണയ്ക്കുന്ന വാർഡാണ് എട്ട്. ഇത് മുന്നണിയിലെ ലൈലാ അബ്ദുൾ ഖാദറാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ വാ‌ർഡ് യു.ഡി.എഫിൽ നിന്നും പിടിച്ചെടുത്തത്. യു.ഡി.എഫിന് ഇക്കുറി അഭിമാന തിരഞ്ഞെടുപ്പാണെങ്കിലും മുന്നണിയിലെ പടലപ്പിണക്കമാണ് തലവേദന. ഇരു മുന്നണിയിലെ സ്ഥാനാർത്ഥികൾക്ക് എതിരെ വിമതരും മത്സര രംഗത്തുണ്ട്. അജാസ് യൂസഫാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥി സി.എം.പരീത്. എൻ.ഡി.എയ്ക്കായി മത്സരിക്കുന്നത് നിതിനാണ്. രാമചന്ദ്രൻ , സി.എ ഷമീർ , ഷെയ്ഖ് മുഹമ്മദ്,ഹസൻ തുടങ്ങിയവരാണ് രംഗത്തുള്ളത്. ഉയർന്ന പ്രദേശമായ ഇവിടത്തെ പ്രധാനവിഷയം കുടിവെള്ളമാണ്.