ri-this
റിതിൻ ഫ്രാൻസീസ്

മുട്ടം: മാൾട്ടയിൽ ജോലി വാഗ്ദാനംചെയ്ത് 9.35 ലക്ഷംരൂപ രണ്ടുപേരിൽനിന്നു തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. എറണാകുളം മുണ്ടൻവേലി കുടത്തനാശേരിൽ റിതിൻ ഫ്രാൻസിസാണ് (28) അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയെ തിരുപ്പൂരിൽ നിന്നാണ് ബുധനാഴ്ച പുലർച്ചെ അറസ്റ്റുചെയ്തത്. മുട്ടം സ്വദേശികളായ പൂതംകുളങ്ങര ജിഷ്ണു, മുനീർ എന്നിവരിൽനിന്ന് രണ്ടുവർഷം മുമ്പ് പണംതട്ടിയെടുത്തത്. തുടർന്ന് ഒളിവിൽപോവുകയായിരുന്നു.

എസ്.ഐ എസ്. റോയി, എ.എസ്.ഐ പി.എസ്. ജയചന്ദ്രൻ, സിപിഒമാരായ കെ.ജി. അനൂപ്, എസ്.ആർ. ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.