അങ്കമാലി: എം.സി റോഡിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ജവഹർനഗർ പയ്യപ്പിള്ളി പരേതനായ യോഹന്നാന്റെ മകൻ യോഹന്നാനാണ് (52) മരിച്ചത്. ഡബിൾ പാലത്തിനു സമീപം വ്യാഴാഴ്ച രാത്രി 7.10നായിരുന്നു അപകടം. കാലടി ഭാഗത്തുനിന്നു തൃശൂർ ഭാഗത്തേക്കുപോയ വാഹനമാണ് ഇടിച്ചത്. ഇടിച്ച വാഹനം നിർത്തിയില്ല. മാതാവ്: അന്നം. സഹോദരങ്ങൾ: കൊച്ചുറാണി, ചിന്നമ്മ, സ്റ്റെല്ല.