
പെരുമ്പാവൂർ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കെ.എസ്.ഇ.ബി ലോവർപെരിയാർ സബ് ഡിവിഷനിലെ സബ് എൻജിനീയർ മരിച്ചു. അയ്മുറി തേലക്കാടൻ വീട്ടിൽ ജോസിന്റെ മകൻ ജോബിയാണ് (45) മരിച്ചത്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് അയ്മുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: റീന. മക്കൾ: അലീന, ആന്റണി.