കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി അഡ്വ: എം ജി ശ്രീകുമാർ മത്സര രംഗത്ത് ശ്രേദ്ധേയനായി മുന്നേറുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ ശ്രീകുമാർ നിലവിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കുറുപ്പംപടി പബ്ലിക് ലൈബ്രറി പ്രസിഡന്റ് എന്നിങ്ങനെ പ്രവർത്തിച്ചുവരുന്നു. വൈസ് മെൻ ഡിസ്ട്രിക്ട് ഗവർണറായും കുറുപ്പംപടി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം,പെരുമ്പാവൂർ ബാർ അസോസിയേഷൻ ഭാരവാഹി , പെരുമ്പാവൂർ ഫാസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ എല്ലാം തന്നെ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്.നാലാം വാർഡിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഒട്ടേറെ പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കുടിവെള്ള പദ്ധതികൾ, കാർഷിക വികസന പദ്ധതികൾ ലീഗൽ കൺസൾട്ടിംഗ്സെന്റർ,തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇൻഷ്വറൻസ് പരിരക്ഷ,കുടുംബശ്രീ പ്രവർത്തകർക്ക് ചെറുകിട കുടിൽവ്യവസായങ്ങൾ തുടങ്ങി അനവധി നിരവധി പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.