പിറവം: എസ്.എൻ.ഡി.പി യോഗം 872 ശാഖയുടെ പൊതുയോഗം ഡിസംബർ നാളെ രാവിലെ 10ന് ശാഖാ ഹാളിൽ വച്ച് ചേരും. എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ പൊതുയോഗം ഉദ്ഘാടനം ചെയ്യും, വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിൽ മുഖ്യ പ്രഭാഷണം നടത്തും .യോഗത്തിൽ ശാഖാംഗങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് പങ്കെടുക്കണമെന്ന് ശാഖാ പ്രസിഡന്റ് എം. എൻ. അപ്പുക്കുട്ടൻ, സെക്രട്ടറി ടി.കെ.പ്രകാശ് എന്നിവർ അറിയിച്ചു.