കൊച്ചി: നഗരസഭ 26 മുതൽ 50 വാർഡുകളിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പരിശോധിച്ച് ബാലറ്റ് പേപ്പറുകൾ സെറ്റുചെയ്യുന്ന പ്രവൃത്തി ആറ്, ഏഴ് തീയതികളിൽ നടക്കും. രാവിലെ എട്ടുമുതൽ എറണാകുളം മഹാരാജാസ് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന പ്രക്രിയയിൽ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ഏജന്റുമാരും എത്തിച്ചേരണമെന്നും തിരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.