അങ്കമാലി: അങ്കമാലി നഗരസഭയിൽ പുതുതായി പേര് ചേർത്തിട്ടുള്ള വോട്ടർമാർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന തിരിച്ചറിയൽ കാർഡ് ഇന്നും നാളെയും അതാത് വാർഡുകളിലെ പോളിംഗ് സ്‌റ്റേഷനുകളിൽ രാവിലെ പത്തുമുതൽ
ഉച്ചയ്ക്ക് ഒന്നുവരെ വിതരണം ചെയ്യും. ഒന്നുമുതൽ 15 വരെയുള്ള വാർഡുകാർക്ക് ശനിയാഴ്ചയും 16 മുതൽ 30 വരെയുള്ള വാർഡുകാർക്ക് ഞായറാഴ്ചയുമാണ് കാർഡ് വിതരണം.