കൊച്ചി: കൊച്ചിയിൽ സൗജന്യ കൊവിഡ് വാക്സിനും ഇൻഷ്വറൻസും വാഗ്ദാനംചെയ്ത് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. സൂറത്ത് മാതൃകയിൽ മാലിന്യ സംസ്‌കരണ സംവിധാനം നടപ്പിലാക്കുമെന്നും ജനകീയ വികസനരേഖ ഉറപ്പുനൽകുന്നു.

ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ വികസനരേഖ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ മോർച്ച അഖിലേന്ത്യാ സെക്രട്ടറി സാബു വർഗീസ്, നാഷണലിസ്റ്റ് കേരള കോൺഗ്രസ് ചെയർമാൻ മാത്യൂസ് കുരുവിള, ബി.ജെ.പി. മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി. ശങ്കരൻകുട്ടി, ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു, വൈസ് പ്രസിഡന്റ് എസ്. സജി, ജില്ലാ സെക്രട്ടറി സി.വി. സജിനി
തുടങ്ങിയവർ പങ്കെടുത്തു.

പ്രധാന വാഗ്ദാനങ്ങൾ

# എയിംസ് നിലവാരത്തിൽ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് സ്ഥാപിക്കും

# പ്രധാനമന്ത്രി ആയുഷ്‌മാൻ യോജന നടപ്പാക്കും

# ബയോ ടോയ്ലറ്റുകൾ എല്ലാ ഡിവിഷനുകളിലും
# വെണ്ണല ക്വാറിയെ ഉപയോഗപ്പെടുത്തി കുടിവെള്ള പദ്ധതി

# ഇ ഗവേർണൻസ് പൂർണമായി നടപ്പാക്കും

# ബൃഹത് കൊച്ചി പദ്ധതിയി സാറ്റലൈറ്റ് ടൗൺ ഷിപ്പുകൾ നിർമ്മിക്കും

# മൾട്ടി പാർക്കിംഗ് സംവിധാനം

# സിറ്റി ഗ്യാസ് എല്ലായിടത്തും

# മാർക്കറ്റുകൾ ഹൈടെക്കാക്കും
# ഒരു ലക്ഷം പേർക്ക് തൊഴിൽനേടാൻ സഹായം
# പുറമ്പോക്കിൽ താമസിക്കുന്നവർക്ക് രേഖകൾ നൽകി കേന്ദ്രസർക്കാർ സഹായത്തോടെ സമ്പൂർണ ഭവനനിർമ്മാണ പദ്ധതി നടപ്പാക്കും
# കൊതുകു നിർമ്മാർജ്ജനത്തിന് പദ്ധതി

# മാലിന്യം സംസ്കരിക്കുന്ന തൊഴിലാളികൾക്ക് സൗജന്യ ചികിത്സ, കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം
# നഗരത്തിലെ വെള്ളക്കെട്ടുകൾ ഒഴിവാക്കാൻ തോടുകൾ പുനർനിർമ്മിക്കും.

# പൊന്നുരുന്നിയിൽ ആധുനിക റെയിൽവെ സ്റ്റേഷൻ

# കുളങ്ങളും പൊതുകിണറുകളും പുനരുദ്ധരിക്കും

# റെയിൽവെ സ്റ്റേഷനും കെ.എസ്.ആർ.ടിസിക്കുമിടയിൽ സൗജന്യ ഇലക്ട്രിക് കാർ
# മട്ടാഞ്ചേരിയുടെ വാണിജ്യപ്പെരുമ നിലനിറുത്താൻ പദ്ധതികൾ
# സുഗന്ധവ്യഞ്ജന വിപണി ആധുനികവത്ക്കരിക്കാൻ പദ്ധതി

# പച്ചക്കറിക്കൃഷി, മട്ടുപ്പാവുകൃഷി എന്നിവ പ്രോത്സാഹിപ്പിക്കാൻ നടപടികൾ