വൈറ്റില: ചാൾസ് ഡാർവിന്റെ ഓൺദി ഒറിജിൻ ഓഫ് സ്പീഷീസ് എന്ന ഗ്രന്ഥത്തിന്റെ 161-മതു വാർഷികം പൊന്നുരുന്നി ഗ്രാമീണവായനശാല സംഘടിപ്പിച്ച വെബിനാറിൽ ചർച്ചചെയ്തു. പ്രസിഡന്റ് അഡ്വ. എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫ.ഡോ. എ.എസ്. സുനീതി വിഷയം അവതരിപ്പിച്ചു. സ്റ്റാലിൻ ഇ.എസ്, ഡോ.ജെ. രഞ്ജിനി, പി.ജി. കാർത്തികേയൻ, ആർ. ശ്രുതി, ഡോ. എം.ആർ. ശാന്താദേവി, അശോക് ജോസഫ്, ഷേയ്ക് മുഹമ്മദ് എന്നിവർ പങ്കെടുത്തു. ജോയിന്റ് സെക്രട്ടറി കെ.ബി. അനൂപ് സ്വാഗതവും കെ. വിജയകുമാർ
നന്ദിയും പറഞ്ഞു.