k
സ്മാർട്ട്ഫോണുകളുടെ വിതരണം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ. കർണ്ണൻ നിർവഹിക്കുന്നു

കുറുപ്പംപടി : ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി എട്ടാം ക്ലാസ് വിദ്യാർത്ഥി മാറമ്പിള്ളി സ്വദേശി ഫിദ ഫാത്തിമ, പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി അനുപ്രിയ എന്നിവർക്ക് സ്മാർട്ട് ഫോണുകൾ നൽകി. ശ്രീ നാരായണ ധർമ്മ പരിപാലന യോഗം ഒക്കൽ ശാഖയിൽ സംഘടിപ്പിച്ച ചടങ്ങിൽ കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ ഫോണുകൾ വിതരണം ചെയ്തു. ഒക്കൽ ശാഖ പ്രസിഡന്റ് എം.പി സദാനന്ദൻ, വാഴക്കുളം ശാഖ പ്രസിഡന്റ് പ്രഭാകരൻ ,സ്കൂൾ ഹെഡ്മിസ്ട്രസ് സിനിപീതൻ, അഭിജിത് ഉണ്ണിക്കൃഷ്ണൻ, ജയ ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.