കൊച്ചി:ആശാകിരണം പദ്ധതിയുടെ ഭാഗമായി കാൻസർ രോഗത്തിനുള്ള റേഡിയേഷൻ മൂലം മുടി നഷ്ടപ്പെട്ടവർക്ക് സൗജന്യ വിഗ് ലഭ്യമാക്കുന്ന സഹൃദയ ഹെയർ ബാങ്കിന്റെ ഉദ്ഘാടനം നടി ആശ ശരത്ത് നിർവഹിച്ചു.

സെന്റ് റാഫേൽസ് പള്ളി വികാരി ഫാ. പോൾ ചെറുപിള്ളി അദ്ധ്യക്ഷനായിരുന്നു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഡൊമിനിക് സാവിയോ തോമസ്, അനന്തു ഷാജി, സിസ്റ്റർ ആൻസി പുത്തൻപുരയ്ക്കൽ, റാണി ചാക്കോ എന്നിവർ സംസാരിച്ചു.