കളമശേരി: ഏലൂർ നഗരസഭയിൽ മുന്നണികൾക്ക് ഭീഷണിയായി 6 സ്വതന്ത്രന്മാരും യു.ഡി.എഫ് സീറ്റു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് ഘടകകക്ഷിയിലെ ആർ.എസ്.പി സ്ഥാനാർത്ഥിയും മത്സരിക്കുകയാണ്. 31 വാർഡുകളാണ് നഗരസഭയിലുള്ളത്. അനീസ.എം.എ. (വാർഡ് 11), ഹൂസൈൻ വലിയപറമ്പിൽ (13), വർഗീസ് പൂണോളി (15), കാർത്തികേയൻ (17), സുബിൻ മഞ്ഞുമ്മൽ (19), സാന്റിൻ ആന്റണി (25), സ്മിത ജോയ് (25), നാരായണൻകുട്ടി (29) ആർ.എസ് പി , രമ വടാത്തലപറമ്പ് (30).
തദ്ദേശ തിരഞ്ഞെടുപ്പിൽ പലപ്പോഴും ഒരു വോട്ടുപോലും നിർണായകമാണ്. 2015ലെ തിരഞ്ഞെടുപ്പിൽ വാർഡ് 14ൽ തുല്യവോട്ടായതിനാൽ നറുക്കെടുപ്പിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. വാർഡ് 30 ലെ സ്ഥാനാർത്ഥി ഒരുവോട്ടിനും വാർഡ് 17ൽ രണ്ടു വോട്ടിനുമാണ് ജയിച്ചുകയറിയത്. വാർഡ് 9 ലും വാർഡ് 12 ലും 6 വോട്ടായിരുന്നു വ്യത്യാസം. വാർഡ് 15 ൽ 7 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു വിജയമെങ്കിൽ വാർഡ് 22 ൽ 9 വോട്ടിനായിരുന്നു വിജയം. ഇതാണ് മുന്നണി സ്ഥാനാർത്ഥികളുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്.