കൊച്ചി: കൊറുഗേറ്റഡ് ബോക്‌സ് നിർമാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തുവായ ക്രാഫ്റ്റ് പേപ്പറിന്റെ ക്രമാതീതമായ വർദ്ധനവ് കാരണം പ്രതിസന്ധിയിലായ വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള കൊറഗേറ്റഡ് ബോക്‌സ് മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ (കെ.സി.ബി.എം.എ) ആവശ്യപ്പെട്ടു.
വ്യവസായത്തെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ യാതൊരു നടപടികളും സർക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്രാഫ്റ്റ് പേപ്പറിന്റെ വില 30-35 ശതമാനം വർദ്ധിച്ചു. പല ബോക്‌സ് നിർമാണ യൂണിറ്റുകളും അടച്ചുപൂട്ടേണ്ടി വരുമെന്നും അവർ പറഞ്ഞു. പ്രസിഡന്റ് സേവിയർ ജോസ്, സെക്രട്ടറി പി.ജെ. മാത്യു, ട്രഷറർ ബിജോയ് സിറിയക്, കോർഡിനേറ്റർ രാജീവ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.