 
കാലടി: മലയാറ്റൂർ - നീലീശ്വരം ഗ്രാമ പഞ്ചായത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നീലീശ്വരത്തെത്തി. ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു ഫലത്തോടെ
യു ഡി .എഫ് ഛിന്നഭിന്നമാകുമെന്നും കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിൽ ലയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിൽ എൽ.ഡി.എഫ് തുടർഭരണത്തോടെ ചരിത്രം മാറ്റിയെഴുതുമെന്നും മന്ത്രി പറഞ്ഞു.
കെ.എ. ചാക്കോച്ചൻ, മാത്യൂസ് കേലഞ്ചേരി, കെ.കെ. പ്രഭ, കെ.കെ. വത്സൻ, സി.എസ്. ബോസ് എന്നിവർ പ്രസംഗിച്ചു. വിവിധ വാർഡുകളിലെ സ്ഥാനാർത്ഥികൾ പങ്കെടുത്തു.