v-four
വീ ഫോർ തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളുടെ സംഗമം

തൃപ്പൂണിത്തുറ: നഗരസഭയിലേയ്ക്ക് വീ ഫോർ തൃപ്പൂണിത്തുറയുടെ ആഭിമുഖ്യത്തിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥികളുടെ സംഗമം നടന്നു. എൻ.എം ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ട്രുറ ചെയർമാൻ വി.പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. സീന സുരേഷ് അദ്ധ്യക്ഷയായി. വി.ആർ.വിജയകുമാർ, സോമദാസൻ കടക്കോടം, വിക്രമൻ നായർ, സുരേന്ദ്രപൈ, എസ്. രാജേഷ്, സുമേഷ് , രാജേന്ദ്രസ്വാമി എന്നിവർ സംസാരിച്ചു. പത്ത് വാർഡുകളിലാണ് വീഫോർ മത്സരിക്കുന്നത്.