
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് യു.ഡി.എഫ് പ്രകടനപത്രികയുടെ പ്രകാശനം അനൂപ് ജേക്കബ് എം.എൽ.എ.നിർവ്വഹിച്ചു. ചടങ്ങിൽ ഇലക്ഷൻ കമ്മിറ്റി ചെയർമാൻ റെജി ജോൺ അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വിൽസൺ കെ.ജോൺ, കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ സെക്രട്ടറി എം.എ.ഷാജി, പ്രിൻസ് പോൾ ജോൺ, പി.സി.ജോസ്, അജയ് ഇടയാർ, അഡ്വ.ബോബൻ വറുഗീസ്, പി.സി.ഭാസ്കരൻ, സിബി കൊട്ടാരം ,കെൻ.കെ.മാത്യു.എ ജെ.കാർത്തിക് എന്നിവർ സംസാരിച്ചു.