
മൂവാറ്റുപുഴ : പറഞ്ഞുറപ്പിച്ച് കമ്മിഷൻ അടിച്ച് മാറ്റുന്ന ബ്രോക്കർമാരുടെ കൂട്ടമായി സംസ്ഥാന സർക്കാർ മാറിയെന്ന് കേരള കോൺഗ്രസ് നേതാവും മുൻ എം.പിയുമായ ഫ്രാൻസീസ് ജോർജ് പറഞ്ഞു. ജില്ലാപഞ്ചായത്ത് ആവോലി ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് തോമസിന്റെ കല്ലൂർക്കാട് പഞ്ചായത്ത്തല വാഹന പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരക്കുകയായിരുന്നു അദ്ദഹം. കോൺസ് മണ്ഡലം പ്രസിഡന്റ് ബൈജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളായ ജോസ് അഗസ്റ്റിൻ, കെ. ജി. രാധാകൃഷ്ണൻ, ഐ എൻ.ടി.യു സി നേതാവ് ജോൺ തെരുവത്ത്, മുഹമ്മദ് റഫീക്ക്, പങ്കജാക്ഷൻ നായർ ,ബൈജു അത്രശേരി, ആൽബിൻ രാജു , വിൽസൺ നെടുങ്കല്ലേൽ തുടങ്ങിയവർ സംസാരിച്ചു. വിവിധ സ്വീകരണ പരിപാടികളിൽ സ്ഥാനാർത്ഥികളും യു.ഡി.എഫ് നേതാക്കളും പങ്കെടുത്തു. സമാപന സമ്മേളനം കെ.പി സി സി അംഗം എ.മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.