ആലുവ: നഗരസഭയിൽ ഒമ്പത് വാർഡുകളിൽ മത്സരിക്കുന്ന ജനകീയമുന്നണി പ്രകടനപത്രിക പുറത്തിറക്കി. വാർഡ് തല പ്രകടനപത്രികയോടൊപ്പം അടിയന്തര പ്രാധാന്യമുള്ള എട്ട് വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലും കടക്കെണിയിലുമായ നഗരസഭയെ കരകയറ്റും, നഗരസഭാ കെട്ടിടത്തിലെ വാടകകൾ നീതിപൂർവം ശേഖരിക്കും, ആലുവയുടെ വാണിജ്യപ്രാധാന്യം വീണ്ടെടുക്കും, മാർക്കറ്റ് നിർമ്മാണം പുനരാരംഭിക്കും, മുനിസിപ്പൽ പാർക്ക് നവീകരക്കും, മാലിന്യപ്രശ്‌നങ്ങൾക്ക് ശ്വാശ്വതപരിഹാരം, വെള്ളക്കെട്ട് ഒഴിവാക്കാൻ ശാസ്ത്രീയമായ രീതിയിൽ കാനനവീകരിക്കും, റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെ നഗരത്തിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും, കുടുംബശ്രീ, വനിതാകൂട്ടായ്മകളുടെ ഉത്പന്നങ്ങൾക്ക് വാർഡ് തലത്തിൽ വിപണന സാദ്ധ്യതയൊരുക്കും. നിർദ്ധന രോഗികൾക്ക് സുമനസുകളുടെ സഹായത്തോടെ ചികിത്സാസഹായ പദ്ധതികൾ ആവിഷ്‌കരിക്കും എന്നിവയാണ് മുഖ്യവാഗ്ദാനങ്ങൾ.