gurudeva-varshikam-
എസ്.എൻ.ഡി.പിയോഗം പറയകാട് ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന സമൂഹ പ്രാർത്ഥന.

പറവൂർ: എസ്.എൻ.ഡി.പിയോഗം പറയകാട് ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ ഒമ്പതാമത് വാർഷികം ആഘോഷിച്ചു. ഗുരുപൂജ, പ്രാർത്ഥന എന്നിവ നടന്നു. പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ പ്രതിഷ്ഠാദിന സന്ദേശം നൽകി. യൂണിയൻ കമ്മിറ്റിഅംഗം എൻ.വി. ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട്, ശാഖാ പ്രസിഡന്റ് പി.പി. സലീം, വൈസ് പ്രസിഡന്റ് ടി.എസ്. വത്സൻ, പി.വി. ഗോവിന്ദൻ, വി.എസ്. ശ്രീകുമാർ, ബേബി കൃഷ്ണൻ, ഭാഗീരഥി​​​ എന്നിവർ സംസാരിച്ചു.