ആലുവ: തിരഞ്ഞെടുപ്പ് പൊതുപെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമായി വഴിയരികിൽ സ്ഥാപിച്ചിരുന്ന സ്ഥാനാർത്ഥികളുടെ പ്രചരണ ബോർഡുകൾ നഗരസഭ നീക്കി. സെക്രട്ടറിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നേരിട്ടെത്തിയാണ് നീക്കിയത്. മൂന്ന് മുന്നണികളുടെയും സ്വതന്ത്രന്മാരുടെയും ഫ്ളക്സ്, ബാനർ എന്നിവ നീക്കിയവയിൽപ്പെടും. പിടിച്ചെടുത്ത പ്രചാരണ സാമഗ്രികൾ നഗരസഭ ഓഫീസിലാണ് സൂക്ഷിച്ചിട്ടുള്ളത്. അനധികൃതമായി സ്ഥാപിച്ച പരസ്യ സാമഗ്രികൾ നീക്കുന്നതിന് ചെലവായ തുക സ്ഥാനാർത്ഥികളിൽ നിന്ന് ഈടാക്കും. ഈ തുക തിരഞ്ഞെടുപ്പ് പ്രചരണ ചെലവിൽ ഉൾപ്പെടുത്തും.