കോലഞ്ചേരി: ജില്ലാ പഞ്ചായത്ത് കോലഞ്ചേരി ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജയലക്ഷ്മി ശശിയുടെ പ്രചാരണ ജാഥ പര്യടനം തുടരുന്നു. പട്ടിമ​റ്റം ടൗണിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. 37 കേന്ദ്രങ്ങളിൽ പര്യടനം നടത്തി പെരുവംമുഴിയിൽ സമാപിച്ചു. സി.പി.എം ജില്ലാ കമ്മി​റ്റിയംഗം അഡ്വ. കെ. എസ്. അരുൺകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷനിലേക്ക് മൽസരിക്കുന്ന എം. കെ. മനോജ്, ഷീജ അശോകൻ എന്നിവരും പഞ്ചായത്ത് സ്ഥാനാർത്ഥികളും നേതൃത്വം നൽകി. പുത്തൻകുരിശ് ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി ഷിജി അജയന്റെ പ്രചാരണ ജാഥ കുന്നത്തുനാട് പഞ്ചായത്തിലെ പോത്തനാംപറമ്പിൽ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മി​റ്റി സെക്രട്ടറി എൻ. എം. അബ്ദുൾകരിം ഉദ്ഘാടനം ചെയ്തു. 45 കേന്ദ്രങ്ങളിൽ പര്യടനം നടത്തി പുന്നോർക്കോട് വായനശാലപടിയിൽ സമാപിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ബാബു പോൾ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ എൻ. വി. രാജപ്പൻ, കിഷിത ജോർജ് എന്നിവരും പഞ്ചായത്ത് സ്ഥാനാർത്ഥികളും നേതൃത്വം നൽകി.