 
കൊച്ചി : ബി.എം.എസ് ജില്ലാ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി കെ. വിനോദ്കുമാറും സെക്രട്ടറിയായി ധനീഷ് നീറിക്കോടും തിരഞ്ഞെടുക്കപ്പെട്ടു. ടി.എ വേണുഗോപാൽ, എ.ടി. ഉണ്ണികൃഷ്‌ണൻ, കെ.എ. പ്രഭാകരൻ, പി.എസ്. വേണുഗോപാൽ. കെ.കെ. വിജയൻ, ഷജി അയ്യപ്പൻകുട്ടി, ഇ.ജി. ജയപ്രകാശ് ( വൈസ് പ്രസിഡന്റുമാർ), സി.എസ്. സുനിൽ, കെ.എസ്. അനിൽകുമാർ, ഷിബി തങ്കപ്പൻ, പി.വി. ശ്രീവിജി, വി.കെ. അനിൽകുമാർ, എം.പി. പ്രദീപ് കുമാർ, എച്ച്. വിനോദ്, എം.എൽ. ശെൽവൻ, അഡ്വ. പത്മപ്രിയ, സരസു മണി( ജോയിന്റ് സെക്രട്ടറിമാർ),കെ.പസ്. ശ്യാംജിത്താണ് ട്രഷറർ.
ജില്ലാ സമ്മേളനം ബി.എം.എസ് ദേശീയ സെക്രട്ടറി വി. രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് ടി.എ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് എൻ.എസ്. ബാബു, ബി.എം.എസ് ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്. ദൊരൈരാജ്, സംസ്ഥാന ജനറൽസെക്രട്ടറി എം.പി. രാജീവൻ, സംസ്ഥാന സെക്രട്ടറിമാരായ സി. ബാലചന്ദ്രൻ, ആർ. രഘുരാജ് എന്നിവർ പ്രസംഗിച്ചു.