നെടുമ്പാശേരി: ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഇന്ന് നെടുമ്പാശേരി മേഖലയിൽ രണ്ടിടത്ത് പ്രസംഗിക്കും.
ഉച്ചയ്ക്ക് രണ്ടിന് സൗത്ത് അടുവാശേരി വാസുദേവപുരം ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി കളമശേരി മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ അദ്ധ്യക്ഷത വഹിക്കും. ബി.ഡി.ജെ.എസ് സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ, സംസ്ഥാന സെക്രട്ടറി വി. ഗോപകുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, പി. ദേവരാജൻ എന്നിവർ പ്രസംഗിക്കും.
തുടർന്ന് 2.30ന് മേയ്ക്കാട് എസ്.എൻ.ഡി.പി ഹാളിൽ നെടുമ്പാശേരി, ചെങ്ങമനാട്, പാറക്കടവ് പഞ്ചായത്തുകളിലെ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമവും ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനവും തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. എം.പി. ലെനീഷ്, കെ.എസ്. കൃഷ്ണകുമാർ എന്നിവർ പ്രസംഗിക്കും.