വൈപ്പിൻ: എടവനക്കാട് കൂട്ടുങ്കൽചിറ കടപ്പുറത്ത് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുണ്ടങ്ങോട്ട് സനലിന്റെ ഭാര്യ വിനീത മക്കളായ സവിനയ്, ശ്രാവൺ, ശ്രേയ എന്നിവരുടെ മൃദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മുരിക്കുംപാടം പൊതുശ്മശാനത്തിൽ സംസ്‌ക്കരിച്ചു. അമ്മയ്ക്കും ഇളയ കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു സംസ്കാരം.
കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമായതെന്ന് സൂചനയുണ്ടെങ്കിലും പൂർണമായും വ്യക്തമായിട്ടില്ല. ഞാറക്കൽ സി.ഐ പി.എസ് ധർമ്മജിത്ത് ആണ് കേസ് അന്വേഷിക്കുന്നത്.