udf

കളമശേരി: കളമശേരിയിൽ യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി. 25 വർഷത്തെ ഭരണ നേട്ടങ്ങളും ജനകീയ പദ്ധതികളുമാണ് പത്രികയിൽ ഇടംപിടിച്ചിരിക്കുന്നത്. ട്രക്ക് ടെർമിനൽ, മിനി പാർക്കിംഗ് സ്റ്റേഷനുകൾ , ക്ലീൻ കളമശേരി, മാലിന്യ നിർമാർജനം, ഇ-ടോയ്‌ലെറ്റുകൾ, ശുചിമുറികൾ, നോളജ് ബാങ്ക്, പോഷകാഹാര പദ്ധതി, ഷീ ലോഡ്ജ്, സിറ്റി ഗ്യാസ് പദ്ധതി, ഇ-ഗവേണൻസ് തുടങ്ങിയ പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജമാൽ മണക്കാടൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൾ മുത്തലിബ്, ബ്ളോക്ക് കമ്മിറ്റി പ്രസിഡന്റ് വി.കെ.ഷാനവാസ്, ബ്ളോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് മധു പുറക്കാട് , ടി.എം.അബ്ബാസ്,സി.ജെ.ഉമ്മൻ, അബ്ദുൾ അസീസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.