പറവൂർ: ഏഴിക്കര പള്ളിയാക്കൽ സഹകരണ ബാങ്കിലെ സ്വാശ്രയ ഗ്രൂപ്പുകളുടെ പഴം, പച്ചക്കറി കൃഷി വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് എം.എസ്. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി. വിജയൻ, സ്വാശ്രയഗ്രൂപ്പ് ജനറൽ കൺവീനർ എം.പി. വർഗീസ്, കുഞ്ഞൻബാവ എന്നിവർ പങ്കെടുത്തു. സ്വശ്രയ രണ്ടാംഗ്രൂപ്പ് അംഗങ്ങൾ രണ്ടര ഏക്കറോളം കൃഷിയിടത്തിൽ ആയിരത്തോളം പൂവൻ - ഞാലിപൂവൻ ഇനം വാഴകളാണ് കൃഷിചെയ്തത്.