vella

കൊച്ചി: കേന്ദ്ര ഭരണത്തിന്റെ ഗുണം ലഭിക്കാൻ കേരളത്തിലും എൻ.ഡി.എ അധികാരത്തിലെത്തണമെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിന്റെയും കൊച്ചി നഗരസഭ എൻ.ഡി.എ സ്ഥാനാർത്ഥി സംഗമത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ് - യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചോദിക്കാനായി ആത്മാഭിമാനത്തോടെ വീടുകളിൽ കയറിച്ചെല്ലാൻ കഴിയില്ല. എന്നാൽ എൻ.ഡി.എ സഖ്യത്തിന് അഭിമാനത്തോടെ വോട്ട് ചോദിക്കാൻ കഴിയും. ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ യശസുയർത്തിയ നരേന്ദ്രമോദി സർക്കാരിന്റെ പ്രതിനിധികളായ നമ്മെ വോട്ടർമാർ ഇരുകൈയുംനീട്ടി സ്വീകരിക്കും.

തുടർഭരണംകൊണ്ട് ഇന്ത്യയുടെ മുഖച്ഛായ മാറ്റാൻ കഴിയുമെന്നത് കൊണ്ടാണ് മോദി സർക്കാരിനെ ജനങ്ങൾ വീണ്ടും അധികാരത്തിലേറ്റിയതതെന്ന് അദ്ദേഹം പറഞ്ഞു.

എ.ബി. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ, വി. ഗോപകുമാർ, അനിരുദ്ധ് കാർത്തികേയൻ, അഡ്വ. ശ്രീകുമാർ തട്ടാരത്ത് എന്നിവർ പങ്കെടുത്തു.