മൂവാറ്റുപുഴ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അരവണയും അഭിഷേക നെയ്യും ഉൾപ്പെടെ ശബരിമലയിലെ പ്രസാദങ്ങൾ ആവശ്യമുള്ള സ്വാമി ഭക്തർക്ക് വീട്ടിലെത്തിച്ചു നൽകാൻ തപാൽ വകുപ്പ് സ്വാമി പ്രസാദം പദ്ധതിയുമായി രംഗത്ത്. ഒരു ടിൻ അരവണ, വിഭൂതി, ആടിയശിഷ്ടം നെയ്യ്, കുങ്കുമം, മഞ്ഞൾപ്പൊടി, അർച്ചന പ്രസാദം എന്നിവയാണ് ഓരോ കിറ്റിലും ഉണ്ടാവുക. 450/-രൂപയാണ് ഒരു കിറ്റിന് സ്വാമി ഭക്തർക്ക് വീട്ടിൽ എത്തിക്കുന്നതിന് ഈടാക്കുന്നത്. എല്ലാ പോസ്റ്റ്‌ ഓഫീസുകളിലും ഈ-പേയ്‌മെന്റ് സംവിധാനം വഴി പ്രസാദം ബുക്ക്‌ ചെയ്യാവുന്നതാണ്. പ്രസാദം സ്പീഡ് പോസ്റ്റായി പോസ്റ്റ്‌മാൻ മുഖാന്തിരം വീട്ടിൽ എത്തിച്ചു നൽകുമെന്നും തപാൽ വകുപ്പ് അറിയിച്ചു.