panchayat
കാക്കനാട് ജില്ല പ്ലാനിംഗ്‌ ഓഫീസ് ഹാളിൽ കില പരിശീലക പരിശീലനം

കാലടി: തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ടു വരുന്ന ജില്ലയിലെ ജനപ്രതിനിധികൾക്ക് പരിശീലനം നൽകുന്നതിനുള്ള പരിശീലകരുടെ നാലു ദിവസത്തെ പരിശീലനം പൂർത്തിയായി. കിലയുടെ നേതൃത്വത്തിൽ എട്ട് കേന്ദ്രങ്ങളിൽ ഓൺലൈനിലായിരുന്നു പരിശീലനം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന പരിശീലനത്തിൽ ഉദ്യോഗസ്ഥരും വിദഗ്ധരും സന്നദ്ധ പ്രവർത്തകരുമായി ഇരുനൂറോളം പേർ പങ്കെടുത്തു. പൊതുഭരണം, സ്റ്റാൻഡിംഗ് കമ്മിറ്റികൾ, ബഡ്ജറ്റ്, പദ്ധതി രൂപീകരണം, നിർവഹണം, മോണിട്ടറിംഗ്,ഓഡിറ്റുകൾ തുടങ്ങിയ വിഷയങ്ങളിലാണ്‌ പരിശീലനം നൽകുന്നത്‌. ഡിസംബർ അവസാനം അതാത് തദ്ദേശ ഭരണസ്ഥാപനത്തിൽ വച്ച് ഓൺലൈനായി നാലു ദിവസം ജനപ്രതിനിധികളുടെ പരിശീലനം നടക്കും. പരിശീലക പരിശീലനത്തിന് ജില്ല പ്ലാനിംഗ് ആഫീസർ ലിറ്റി മാത്യു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ മാലതി, ജില്ല ഫെസിലിറ്റേറ്റർ കെ.കെ.രവി എന്നിവർ നേതൃത്വം നൽകി.