morningwalk
ഐ.സി.ഡി.എസ് അങ്കമാലി അഡീഷണൽ പ്രോജക്ടിന്റെ നേതൃത്വത്തിൽ സൂപ്പർമോർണിംഗ് എന്ന പേരിൽ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ സംഘടിപ്പിച്ച എയ്ഡ്‌സ് ദിന ബോധവത്കരണ പരിപാടി

അങ്കമാലി: സംസ്ഥാന വനിതാശിശു വികസന വകുപ്പിന് കീഴിലുള്ള ഐ.സി.ഡി.എസ് അങ്കമാലി അഡീഷണൽ പ്രോജക്ടിന്റെ നേതൃത്വത്തിൽ എയ്ഡ്‌സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സൂപ്പർമോർണിംഗ് എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി പുലർച്ചെ 6 മുതൽ 7 വരെ അങ്കമാലി നഗരസഭയിലും കാലടി, കാഞ്ഞൂർ, തുറവൂർ, ഗ്രാമപഞ്ചായത്തുകളിലും പ്രധാന ജംഗ്ഷനുകളിലും ബസ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനിലും തിരഞ്ഞെടുക്കപ്പെട്ട വോളന്റിയർമാർ എയ്ഡ്‌സ്ദിന ബോധവത്കരണ പ്ലക്കാർഡുകളും പോസ്റ്റുകളുമേന്തി പ്രഭാതസവാരി നടത്തി . ഐ. സി.ഡി.എസ് അങ്കമാലി അഡീഷണൽ പ്രോജക്ടിലെ നൂറ്റിഒന്ന് അങ്കണവാടികളിലെ വർക്കർമാരും ഹെൽപ്പർമാരും അങ്കണവാടി വെൽഫയർ കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. ശിശുവികസന പദ്ധതി ഓഫീസർ സായാഹ്ന ജോഷി, സൂപ്പർവൈസർമാരായ സി.എം. സൈനബ, റിയ റസാഖ്, പ്രതിഭ മത്തായി, സെക്ടർ ലീഡർമാരായ പി.എസ് സ്മിത, കെ.എസ് ശുഭ, കെ.ആർ രെജിമോൾ, എ.എം. ഗ്രേസി എന്നിവർ നേതൃത്വം നൽകി.