pk-krishnadas

കൊച്ചി: റിവേഴ്സ് ഹവാലയിൽ പങ്കുള്ള മൂന്ന് മന്ത്രിമാരുടെ പേരുകൾ വ്യക്തമാക്കാനും അവരെ മന്ത്രിസഭയിൽനിന്നു പുറത്താക്കാനും മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.കേരള മനഃസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളിലുള്ളതെന്ന് കോടതിതന്നെ നിരീക്ഷിച്ചിരുന്നു. റിവേഴ്സ് ഹവാലയിൽ പങ്കുള്ള മന്ത്രിമാരുടെ പേര് മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ട്. ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതന്റെ പേരും മൊഴിയിലുണ്ട്. ഇതൊക്കെ ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണ്.

മുഖ്യമന്ത്രിയുടെ ചിത്രവും അരിവാൾ ചുറ്റിക നക്ഷത്രവും സാധാരണ സി.പി.എമ്മുകാർ ഉപേക്ഷിക്കുകയാണ്. കൊവിഡിനെയല്ല ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാത്തത്. പ്രചാരണത്തിനിടയിൽ അറസ്റ്റ് ഉണ്ടാകുമോ എന്ന ഭയവും മുഖ്യമന്ത്രി പ്രചരണത്തിൽനിന്ന് മാറി നിൽക്കാൻ കാരണമാകാമെന്നും കൃഷ്ണദാസ് പറഞ്ഞു.